കോഴിക്കോട് : മധ്യ വടക്കൻ ബംഗാൾ ഉൽകടലിൽ ന്യൂന മർദ്ദം. ഇന്ന് വൈകുന്നേരത്തോടെ അത് ചുയലിക്കറ്റആയി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുലാബ് എന്നാണ് ചുയലിക്കറ്റിന്റെ പേര്. ഈകാറ്റിന്റെ പരമാവധി വേഗം 95 കിലോമീറ്റർ ആണ്. ഒറ്റപെട്ട ശക്തമായ മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ 28 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലും 28 ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് , ഇടുക്കി എന്നിവിടങ്ങളിലുമാണ് യെല്ലോ അലേർട്ട്.
إرسال تعليق