ഞാൻ വായിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികളെന്ന പുസ്തകം വളരെ നല്ലൊരു
പുസ്തകമായിരുന്നു.അതിലൂടെ ബഷീർ ഭൂമിയുടെ അവകാശി മനുഷ്യനല്ലെന്നും കുഴിയാന മുതൽ കാട്ടാന വരെ ഈ ലോകത്തിന്റെ അവകാശികളാണെന്ന് നമുക്ക് വളരെ രസകരമായിട്ട് തന്നെ ബഷീർ പറഞ്ഞു തരുന്നുണ്ട്.ഇന്നത്തെ കാലത്തെ മനുഷ്യരുടെ അത്യാർത്തി മൂലം മരിച്ചു കൊണ്ടിരിക്കുകയാണല്ലോ ഭൂമി.അതിനോട് ചേർത്തു വായിക്കുമ്പോൾ തീർത്തും കാലിക പ്രസക്തമായ ഒരു കൃതി തന്നെയാണ് ഭൂമിയുടെ അവകാശികൾ. ക്ഷുദ്ര ജീവികളെപ്പോലും ബഷീർ ഉപദ്രവിക്കാതെ പറയുന്നത്.അവർക്കുമീ മണ്ണിൽ അവകാശമുണ്ടെന്നാണ്.അതു കൊണ്ടു തന്നെ പ്രകൃതിയുടെ നേർ ചിത്രമാണിതിലൂടെ ബഷീർ വിവരിക്കുന്നത്.അതു കൊണ്ടു ഏതൊരു വ്യക്തിയും വായിക്കേണ്ട ഒരു കൃതി തന്നെയാണിത്.ഭൂലോകത്തിനെ അണ്ഡകഠാഹമെന്ന അഭിസംബോധനയോടെ തുടങ്ങുന്ന ഈ കൃതി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
إرسال تعليق