ന്യുഡൽഹി : അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലെറ്റുകളിൽ താലിബാന്റെ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസുലെറ്റുകളിലാണ് താലിബാൻ പരിശോധന നടത്തിയതെന്ന് സർക്കാർ വൃതങ്ങൾ വെളിപ്പെടുത്തി
ബുധനഴ്ചയാണ് കോൺസുലെറ്റുകളിൽ പരിശോധന നടത്തിയതെന്ന് അന്തർദേശിയ
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഫീസിലെ വിവിധ രേഖകൾ പരിശോധിക്കുകയും കോൺസുലേറ്റിലെ വാഹനങ്ങൾ കടത്തികൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാൻ നിർത്തിവെച്ചു
പാകിസ്താനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെ കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവൻ വ്യാപാര ഇടപാടുകളും മരവിച്ചു.
إرسال تعليق